Esther 7:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ എസ്ഥേര്‍രാജ്ഞി പറഞ്ഞു: “രാജാവേ, എന്നില്‍ പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി എന്‍റെ അപേക്ഷ കേട്ട് എന്‍റെ ജീവനെ രക്ഷിക്കണം. എന്‍റെ ആഗ്രഹപ്രകാരം എന്‍റെ ജനങ്ങളെയും രക്ഷിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
Malayalam 1992 MBSI
അതിന്നു എസ്ഥേര്‍രാജ്ഞിരാജാവേ, എന്നോടു കൃപയുണ്ടെങ്കില്‍ രാജാവിന്നു തിരുവുള്ളമുണ്ടെങ്കില്‍ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഔര്‍ത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്ത് എന്റെ ജനത്തെയും എനിക്ക് നല്കേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് എസ്ഥേര്‍രാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്‍റെ ആഗ്രഹമോര്‍ത്ത് എന്‍റെ ജനത്തെയും എനിക്കു നല്കേണമേ.
Malayalam Bible POC-ML 2013
എസ്‌തേര്‍രാജ്‌ഞി പറഞ്ഞു: രാജാവേ, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, രാജാവിന് ഇഷ്‌ടമാണെങ്കില്‍, എന്‍െറ ജീവന്‍ രക്‌ഷിക്കണമെന്നാണ് എന്‍െറ അപേക്‌ഷ. എന്‍െറ ജനത്തെ രക്‌ഷിക്കണമെന്നതാണ് എന്‍െറ ആവശ്യം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ എസ്ഥേർരാജ്ഞി ഉത്തരം പറഞ്ഞു: “രാജാവേ, അങ്ങേക്ക് എന്നോട് പ്രീതിയുണ്ടെങ്കിൽ, രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ, എന്റെ അപേക്ഷയാൽ എന്റെ ജീവനെയും എന്റെ യാചനയാൽ എന്റെ ജനത്തെയും എനിക്കു നൽകണമേ.