Esther 7:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിനെ പരിചരിച്ചുകൊണ്ടിരുന്ന ഷണ്ഡനായ ഹര്‍ബോനാ പറഞ്ഞു: “ഒരിക്കല്‍ തന്‍റെ വാക്കുകള്‍കൊണ്ട് രാജാവിന്‍റെ ജീവന്‍ രക്ഷിച്ച, മൊര്‍ദ്ദെഖായിക്കുവേണ്ടി ഹാമാന്‍ ഒരുക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിലുണ്ട്. “അതിന്മേല്‍ത്തന്നെ അവനെ തൂക്കിലിടുക” എന്നു രാജാവു കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊർദ്ദെഖായിക്കു ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നേ അവനെ തൂക്കിക്കളവിൻ എന്നു രാജാവു കല്പിച്ചു.
Malayalam 1992 MBSI
അപ്പോള്‍ രാജാവിന്റെ ഷണ്ഡന്മാരില്‍ ഒരുത്തനായ ഹര്‍ബ്ബോനാഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്കു ഹാമാന്‍ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടില്‍ നിലക്കുന്നു എന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചു; അതിന്മേല്‍ തന്നേ അവനെ തൂക്കിക്കളവിന്‍ എന്നു രാജാവു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു; “അതിന്മേൽ തന്നേ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹര്‍ബ്ബോനാ: ഇതാ, രാജാവിന്‍റെ നന്മയ്ക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്ക് ഹാമാന്‍ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നെ അവനെ തൂക്കിക്കളവിന്‍ എന്ന് രാജാവ് കല്പിച്ചു.
Malayalam Bible POC-ML 2013
രാജാവിനെ സേവിച്ചിരുന്ന ഷണ്‍ഡന്‍മാരിലൊരാളായ ഹര്‍ബോണാ പറഞ്ഞു: രാജാവിനെ രക്‌ഷി ച്ചമൊര്‍ദെക്കായ്‌ക്കു വേണ്ടി ഹാമാന്‍ തയ്യാറാക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം അവന്‍െറ വീട്ടില്‍ നില്‍ക്കുന്നു. രാജാവ്‌ കല്‍പിച്ചു. അവനെ അതില്‍ത്തന്നെതൂക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവിന്റെ ഷണ്ഡന്മാരിലൊരാളായ ഹർബോനാ, “ഹാമാന്റെ വീട്ടിൽ അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ട്. രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്കുവേണ്ടി ഹാമാൻ നിർമിച്ചതാണ് അത്” എന്നു ബോധിപ്പിച്ചു. “അവനെ അതിൽത്തന്നെ തൂക്കുക,” രാജാവു കൽപ്പിച്ചു.