Esther 8:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നുതന്നെ അഹശ്വേരോശ്‍രാജാവ് യെഹൂദാശത്രുവായ ഹാമാന്‍റെ വീട് എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു. മൊര്‍ദ്ദെഖായിയോടു തനിക്കുള്ള ബന്ധം എസ്ഥേര്‍രാജ്ഞി രാജാവിനെ അറിയിച്ചതുകൊണ്ട് അയാള്‍ക്കു രാജസന്നിധിയില്‍ പ്രവേശനം ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേർരാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്നു എസ്ഥേർ അറിയിച്ചതുകൊണ്ടു അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.
Malayalam 1992 MBSI
അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്നു എസ്ഥേര്‍ അറിയിച്ചതുകൊണ്ടു അവന്‍ രാജസന്നിധിയില്‍ പ്രവേശം പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് അഹശ്വേരോശ്രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേർരാജ്ഞിക്ക് കൊടുത്തു; മൊർദ്ദെഖായിക്ക് എസ്ഥേറിനോടുള്ള ബന്ധം എന്തെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ന് അഹശ്വേരോശ്രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേര്‍ രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്ന് എസ്ഥേര്‍ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.
Malayalam Bible POC-ML 2013
അന്ന് അഹസ്വേരൂസ് രാജാവ് യഹൂദരുടെ ശത്രുവായ ഹാമാന്‍െറ ഭവനം എസ്‌തേര്‍ രാജ്‌ഞിക്കു നല്‍കി. മൊര്‍ദെക്കായ് രാജ സന്നിധിയിലെത്തി; അവന്‍ തനിക്ക് ആരാണെന്ന് എസ്‌തേര്‍ പറഞ്ഞിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.