Esther 8:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. ഈ വിളംബരം അശ്വാരൂഢരായ ദൂതന്മാര്‍ വശം കൊടുത്തയച്ചു. രാജാവിന്‍റെ കുതിരലായത്തില്‍ പരിപാലിക്കപ്പെടുന്നവയും അതിവേഗം ഓടുന്നവയും രാജകീയ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നവയുമായ കുതിരകളുടെ പുറത്തായിരുന്നു അവര്‍ പോയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.
Malayalam 1992 MBSI
അവന്‍ അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തില്‍ വളര്‍ന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഔടിക്കുന്ന അഞ്ചല്‍ക്കാരുടെ കൈവശം കൊടുത്തയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ട് ലേഖനങ്ങൾ രാജാവിന്റെ അശ്വഗണത്തിൽ വളർന്ന് രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്ത് കയറി ഓടിക്കുന്ന സന്ദേശവാഹകരുടെ കൈവശം കൊടുത്തയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്‍റെ അശ്വഗണത്തിൽ വളര്‍ന്നു രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തുകയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.
Malayalam Bible POC-ML 2013
ഇത്‌ അഹസ്വേരൂസ്‌രാജാവിന്‍െറ നാമത്തില്‍ എഴുതി മുദ്രവച്ചു. രാജാവിന്‍െറ ലായത്തില്‍ വളര്‍ന്നവയും രാജകീയാവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്നവയും വേഗ തയേറിയവയുമായ കുതിരകളുടെ പുറത്തു കയറി ദൂതന്‍മാര്‍ കത്തുകള്‍ കൊണ്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹശ്വേരോശ് രാജാവിന്റെ നാമത്തിൽ എഴുതിയതും മുദ്രമോതിരത്താൽ മുദ്ര ചെയ്യപ്പെട്ടതുമായ കൽപ്പനകളുമായി രാജാവിനുവേണ്ടി വളർത്തിയിരുന്ന വേഗമുള്ള കുതിരകളുടെ പുറത്ത് സന്ദേശവാഹകരെ അയച്ചു.