Esther 8:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ദിവസം ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ യെഹൂദര്‍ സന്നദ്ധരായിരിക്കുന്നതിന് ഈ എഴുത്തിന്‍റെ ഒരു പകര്‍പ്പ് ഓരോ സംസ്ഥാനത്തും കല്പനയായി പുറപ്പെടുവിക്കുകയും സകല ജനത്തിനുംവേണ്ടി വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നത്തേക്കു യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്‌വാൻ ഒരുങ്ങിയിരിക്കേണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീർപ്പിന്റെ പകർപ്പു ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam 1992 MBSI
അന്നത്തേക്കു യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്‍വാന്‍ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പകരം ചെയ്യുവാൻ ഒരുങ്ങിയിരിക്കണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത കല്പനയുടെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നത്തേക്ക് യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്‍വാന്‍ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിനു കൊടുത്ത തീര്‍പ്പിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam Bible POC-ML 2013
ഈ എഴുത്തിന്‍െറ ഒരു പകര്‍പ്പ് ഒരു കല്‍പനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്‌ധീകരിക്കുകയും ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദര്‍ തങ്ങളെ ആക്രമിക്കുന്ന ശത്രുക്കള്‍ക്കെതിരേ പ്രതികാരം ചെയ്യാന്‍ തയ്യാറാകേണ്ടിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസം യെഹൂദർ തങ്ങളുടെ ശത്രുക്കളെ നേരിടാൻ തയ്യാറായിരിക്കേണ്ടതിനു കൽപ്പനയുടെ ഒരു പകർപ്പ് ഒരു നിയമമായിത്തന്നെ എല്ലാ പ്രവിശ്യകളിലും എല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രസിദ്ധപ്പെടുത്തി.