Esther 8:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ രാജകല്പനയനുസരിച്ചു ദൂതന്മാര്‍ രാജകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കുതിരകളുടെ പുറത്തു കയറി അതിവേഗം ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും ആ വിളംബരം പ്രസിദ്ധപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അഞ്ചല്ക്കാർ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാൽ നിർബന്ധിതരായി ബദ്ധപ്പെട്ടു ഓടിച്ചുപോയി. ശൂശൻ രാജധാനിയിലും തീർപ്പു പരസ്യംചെയ്തു.
Malayalam 1992 MBSI
അങ്ങനെ അഞ്ചല്‍ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാല്‍ നിര്‍ബന്ധിതരായി ബദ്ധപ്പെട്ടു ഔടിച്ചുപോയി. ശൂശന്‍ രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ സന്ദേശവാഹകർ രാജകീയതുരഗങ്ങളുടെ പുറത്ത് കയറി രാജാവിന്റെ കല്പനയാൽ നിർബന്ധിതരായി അതിവേഗം ഓടിച്ചുപോയി. ശൂശൻ രാജധാനിയിലും കല്പന പരസ്യംചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അഞ്ചല്ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്‍റെ കല്പനയാൽ നിര്‍ബന്ധിതരായി ബദ്ധപ്പെട്ട് ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ രാജാവിന്‍െറ സേവനത്തിനുപയോഗിച്ചിരുന്ന വേഗമേറിയ കുതിരയുടെ പുറത്ത്‌ രാജകല്‍പനയനുസരിച്ച്‌ ദൂതന്‍മാര്‍ ശീഘ്രം പുറപ്പെട്ടു. വിളംബരം തലസ്‌ഥാനമായ സൂസായില്‍ പ്രസിദ്‌ധപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ, സന്ദേശവാഹകർ രാജകൽപ്പനയാൽ നിർബന്ധിതരായി രാജാവിന്റെ കുതിരകളുടെ പുറത്ത് കയറി അതിവേഗം പുറപ്പെട്ടു. കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധപ്പെടുത്തി.