Esther 8:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൊര്‍ദ്ദെഖായി, നീലയും വെള്ളയും നിറങ്ങളുള്ള രാജകീയ വസ്ത്രങ്ങളും സ്വര്‍ണക്കിരീടവും ലിനന്‍നൂല്‍കൊണ്ടുള്ള ധൂമ്രവര്‍ണമായ മേലങ്കിയും ധരിച്ച് രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. ശൂശന്‍നഗരം ആനന്ദംകൊണ്ട് ആര്‍പ്പുവിളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മൊർദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശൻപട്ടണം ആർത്തു സന്തോഷിച്ചു.
Malayalam 1992 MBSI
എന്നാല്‍ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍ കിരീടവും ചണനൂല്‍കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു; ശൂശന്‍ പട്ടണം ആര്‍ത്തു സന്തോഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മൊർദ്ദെഖായി നീലയും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു; ശൂശൻപട്ടണം ആർത്ത് സന്തോഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍കിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശന്‍പട്ടണം ആര്‍ത്തു സന്തോഷിച്ചു.
Malayalam Bible POC-ML 2013
സൂസാനഗരമാകെ ആര്‍പ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യവേ, മൊര്‍ദേക്കായ്‌ നീലയും വെള്ളയുമായരാജകീയ വസ്‌ത്രവും ഒരു വലിയ സ്വര്‍ണക്കിരീടവും നേരിയ ചണനൂല്‍കൊണ്ടുള്ള ചെമന്ന മേലങ്കിയും അണിഞ്ഞ്‌ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൊർദെഖായി നീലയും വെള്ളയും നിറങ്ങൾ ഉള്ള രാജവസ്ത്രവും വലിയ സ്വർണക്കിരീടവും മൃദുലചണനൂൽകൊണ്ടുള്ള ഊതവർണ നിലയങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ശൂശൻ പട്ടണം ആനന്ദത്താൽ ആഘോഷിച്ചാർത്തു.