Esther 8:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് ഹാമാന്‍റെ കൈയില്‍നിന്നു തിരിച്ചെടുത്ത തന്‍റെ മുദ്രമോതിരം മൊര്‍ദ്ദെഖായിക്കു കൊടുത്തു. എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്‍റെ വസ്തുവകകളിന്മേല്‍ അധികാരിയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ഹാമാന്റെ പക്കൽനിന്നു എടുത്ത തന്റെ മോതിരം ഊരി മൊർദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേൽവിചാരകനാക്കിവെച്ചു.
Malayalam 1992 MBSI
രാജാവു ഹാമാന്റെ പക്കല്‍നിന്നു എടുത്ത തന്റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേല്‍വിചാരകനാക്കിവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് ഹാമാന്റെ കയ്യിൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊർദ്ദെഖായിക്ക് കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വീടിന് മേൽവിചാരകനാക്കിവച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ഹാമാന്‍റെ പക്കൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്‍റെ വീട്ടിനു മേൽവിചാരകനാക്കി വച്ചു.
Malayalam Bible POC-ML 2013
രാജാവ് ഹാമാനില്‍ നിന്നെടുത്ത തന്‍െറ മുദ്രമോതിരം മൊര്‍ദെക്കായ്‌ക്കു കൊടുത്തു; എസ്‌തേര്‍ മൊര്‍ദെക്കായെ ഹാമാന്‍െറ ഭവനം ഏല്‍പിച്ചു. എസ്‌തേര്‍ രാജാവിനോടു വീണ്ടും സംസാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ഹാമാനിൽനിന്ന് തിരികെ വാങ്ങിയ മുദ്രമോതിരം മൊർദെഖായിക്കു സമ്മാനിച്ചു. എസ്ഥേർ അദ്ദേഹത്തെ ഹാമാന്റെ വസ്തുവകകൾക്കെല്ലാം അധികാരിയാക്കി.