Esther 8:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എസ്ഥേര്‍ വീണ്ടും രാജാവിനോടു സംസാരിച്ചു. ആഗാഗ്യനായ ഹാമാന്‍റെ ദുരുദ്ദേശ്യവും യെഹൂദര്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് രാജാവിന്‍റെ കാല്‌ക്കല്‍ വീണു കരഞ്ഞ് അപേക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.
Malayalam 1992 MBSI
എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്‍ക്കല്‍ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എസ്ഥേർ പിന്നെയും രാജാവിനോട് സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്ക് വിരോധമായി നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞ് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
അവള്‍ അവന്‍െറ കാല്‍ക്കല്‍ വീണ്, യഹൂദര്‍ക്കെതിരേ അഗാഗ്‌വംശജനായ ഹാമാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായ വിപത്തില്‍നിന്നു രക്‌ഷിക്കണമെന്ന് കണ്ണീരോടെ അപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എസ്ഥേർ വീണ്ടും രാജാവിന്റെ കാൽക്കൽവീണ് കരഞ്ഞു യാചിച്ചു. ആഗാഗ്യനായ ഹാമാൻ യെഹൂദർക്കെതിരേ ആസൂത്രണംചെയ്ത തന്ത്രം അവസാനിപ്പിക്കണമെന്ന് അവൾ അപേക്ഷിച്ചു.