Esther 8:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചു: “ഹാമാന്‍റെ വീട് ഞാന്‍ എസ്ഥേറിനു കൊടുത്തു; യെഹൂദന്മാരെ വധിക്കാന്‍ ശ്രമിച്ചതിന് അവനെ കഴുമരത്തില്‍ തൂക്കിക്കൊന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചതു: ഞാൻ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്‌വാൻ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചതുഞാന്‍ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവന്‍ യെഹൂദന്മാരെ കയ്യേറ്റം ചെയ്‍വാന്‍ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേല്‍ തൂക്കിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അഹശ്വേരോശ്‌രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചത്: “ഞാൻ ഹാമാന്റെ വീട് എസ്ഥേറിന് കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്യുവാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചത്: ഞാന്‍ ഹാമാന്‍റെ വീട് എസ്ഥേറിനു കൊടുത്തുവല്ലോ; അവന്‍ യെഹൂദന്മാരെ കൈയേറ്റം ചെയ്‍വാന്‍ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ അഹസ്വേരൂസ്‌രാജാവ് എസ്‌തേര്‍രാജ്‌ഞിയോടും യഹൂദനായ മൊര്‍ദെക്കായോടും പറഞ്ഞു: ഇതാ, ഹാമാന്‍െറ ഭവനം ഞാന്‍ എസ്‌തേറിനു വിട്ടുകൊടുത്തിരിക്കുന്നു. യഹൂദരെ വധിക്കാന്‍ ഉദ്യമിച്ചതുകൊണ്ട് അവര്‍ അവനെ കഴുവിലേറ്റി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു.