Esther 8:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദന്മാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളളത് എഴുതി രാജാവിന്‍റെ മുദ്രമോതിരം കൊണ്ട് അതു മുദ്രവയ്‍ക്കുക. രാജനാമത്തില്‍ എഴുതി, രാജമോതിരത്താല്‍ മുദ്രവച്ച ഒരു വിളംബരവും അസ്ഥിരപ്പെടുത്താന്‍ സാധ്യമല്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബ്ബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തില്‍ യെഹൂദന്മാര്‍ക്കുംവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിന്‍; രാജനാമത്തില്‍ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ ആര്‍ക്കും പാടില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ ഇഷ്ടംപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി കല്പന എഴുതി രാജാവിന്റെ മോതിരംകൊണ്ട് മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖ തള്ളിക്കളയുവാൻ ആർക്കും സാധ്യമല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്‍റെ നാമത്തിൽ യെഹൂദന്മാര്‍ക്കുവേണ്ടി എഴുതി രാജാവിന്‍റെ മോതിരംകൊണ്ടു മുദ്രയിടുവിന്‍; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്‍ബലപ്പെടുത്തുവാന്‍ ആര്‍ക്കും പാടില്ലല്ലോ.
Malayalam Bible POC-ML 2013
യഹൂദരുടെ കാര്യത്തില്‍ നിങ്ങള്‍ക്കിഷ്‌ടമുള്ളതുപോലെ രാജാവിന്‍െറ നാമത്തില്‍ എഴുതുകയും രാജാവിന്‍െറ മോതിരംകൊണ്ടു മുദ്രവയ്‌ക്കുകയും ചെയ്യുക. രാജനാമത്തില്‍ എഴുതപ്പെട്ട്‌ രാജമോതിരത്താല്‍ മുദ്രവയ്‌ക്കപ്പെടുന്ന വിളംബരം ആര്‍ക്കും ദുര്‍ബലമാക്കാനാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി രാജാവിന്റെ നാമത്തിൽ യെഹൂദർക്ക് അനുകൂലമായി നിങ്ങൾക്ക് ഉത്തമമെന്നു തോന്നുന്ന മറ്റൊരു കൽപ്പന എഴുതിക്കൊള്ളുക. അതിൽ രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടുക. രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടപ്പെട്ട ഒരു കൽപ്പനയും റദ്ദാക്കാവുന്നതല്ല.”