Esther 8:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ മൂന്നാം മാസമായ സീവാന്‍ മാസം ഇരുപത്തിമൂന്നാം ദിവസം രാജാവിന്‍റെ എഴുത്തുകാരെ വിളിച്ചു വരുത്തി; ഇന്ത്യമുതല്‍ എത്യോപ്യാവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ ഭരണാധിപന്മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്‍ക്കും യെഹൂദന്മാരെ സംബന്ധിച്ചു മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒരു വിളംബരം എഴുതി അയച്ചു. ഓരോ സംസ്ഥാനത്തിനും അതിന്‍റെ ലിപിയിലും ഓരോ ജനതയ്‍ക്കും അതിന്‍റെ ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ ഭാഷയിലും ലിപിയിലും ആണ് അത് എഴുതിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെർദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്കു ഹിന്തുദേശംമുതൽ കൂശ്‌വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാർക്കു അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
Malayalam 1992 MBSI
അങ്ങനെ സീവാന്‍ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്തുദേശം മുതല്‍ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാനപ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്‍ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നേ രാജാവിന്റെ എഴുത്തുകാരെ വിളിച്ചു; മൊർദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്ക് ഹിന്തുദേശംമുതൽ കൂശ്‌വരെയുള്ള നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും ഓരോ സംസ്ഥാനത്തിലേക്ക് അവരുടെ അക്ഷരത്തിലും ഓരോ ജാതിക്കും അതത് ഭാഷയിലും യെഹൂദന്മാർക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ സീവാന്‍മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നെ രാജാവിന്‍റെ രായസക്കാരെ വിളിച്ചു; മൊര്‍ദ്ദെഖായി കല്പിച്ചതുപോലെയൊക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്ദുദേശം മുതൽ കൂശ്‍വരെയുള്ള നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാന പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജാതിക്ക് അതതു ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
Malayalam Bible POC-ML 2013
അക്കാലത്ത്‌, മൂന്നാംമാസം - സിവാന്‍മാസം - ഇരുപത്തിമൂന്നാംദിവസം രാജാവിന്‍െറ എഴുത്തുകാരെ വിളിച്ചുവരുത്തി ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്‍മാര്‍ക്കും യഹൂദരെ സംബന്‌ധിച്ചു മൊര്‍ദെക്കായ്‌ കല്‍പിച്ചതൊക്കെയും അനുസരിച്ച്‌ ഒരു കല്‍പന എഴുതി അയച്ചു. ഓരോ പ്രവിശ്യയ്‌ക്കും അതിന്‍െറ ലിപിയിലും ഓരോ ജനതയ്‌ക്കും അതിന്‍െറ ഭാഷയിലും ആണ്‌ അത്‌ എഴുതിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൂന്നാംമാസമായ സീവാൻ മാസം ഇരുപത്തിമൂന്നാംതീയതി രാജാവിന്റെ ലേഖകരെ എല്ലാം വിളിച്ചുവരുത്തി. ഇന്ത്യമുതൽ കൂശ് വരെ വ്യാപിച്ചുകിടക്കുന്ന 127 പ്രവിശ്യകളിലെ സകല യെഹൂദർക്കും രാജപ്രതിനിധികൾക്കും ദേശാധിപതികൾക്കും ജനത്തിന്റെ പ്രഭുക്കന്മാർക്കുംവേണ്ടി മൊർദെഖായി നിർദേശിച്ചതൊക്കെയും അവർ എഴുതി. കൽപ്പനകൾ എല്ലാം ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും യെഹൂദർക്ക് അവരുടേതായ ലിപിയിലും ആണ് എഴുതിയത്.