Esther 9:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ രാജാവ് എസ്ഥേര്‍ രാജ്ഞിയോടു പറഞ്ഞു: “യെഹൂദന്മാര്‍ ശൂശന്‍രാജധാനിയില്‍ അഞ്ഞൂറു പേരെയും ഹാമാന്‍റെ പത്തു പുത്രന്മാരെയും വധിച്ചു; അങ്ങനെയെങ്കില്‍ രാജാവിന്‍റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തായിരിക്കും ചെയ്തിരിക്കുക! ഇനി നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരും; ഇനി നീ എന്ത് ആഗ്രഹിക്കുന്നു? അതും സാധിച്ചുതരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്‍വാന്‍ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും (500) ഹാമാന്റെ പത്ത് പുത്രന്മാരെയും കൊന്നു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക? ഇനിയും നിന്റെ അപേക്ഷ എന്തണ്? അത് നിനക്ക് ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ രാജാവ് എസ്ഥേര്‍രാജ്ഞിയോട്: യെഹൂദന്മാര്‍ ശൂശന്‍രാജധാനിയിൽ അഞ്ഞൂറ് പേരെയും ഹാമാന്‍റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ് എസ്‌തേര്‍രാജ്‌ഞിയോടു പറഞ്ഞു: തലസ്‌ഥാനമായ സൂസായില്‍ യഹൂദര്‍ അഞ്ഞൂറുപേരെയും, കൂടാതെ ഹാമാന്‍െറ പത്തു പുത്രന്‍മാരെയും കൊന്നിട്ടുണ്ട്. അപ്പോള്‍ രാജാവിന്‍െറ മറ്റു പ്രവിശ്യകളില്‍ അവര്‍ എന്തുതന്നെ ചെയ്‌തിരിക്കയില്ല! ഇനി നിന്‍െറ അപേക്‌ഷ എന്താണ്? അതു നിനക്കു ഞാന്‍ സാധിച്ചുതരാം. നിന്‍െറ അടുത്ത ആവശ്യമെന്ത്? അതു നിവര്‍ത്തിച്ചുതരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തുപുത്രന്മാരെയും കൊന്നൊടുക്കി അവരെ നശിപ്പിച്ചു. രാജാവിന്റെ മറ്റുള്ള പ്രവിശ്യകളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്കു ലഭിക്കും. എന്താണ് ഇനിയും നിന്റെ ആഗ്രഹം? അതും നിനക്ക് നൽകാം” എന്നു പറഞ്ഞു.