Esther 9:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ചെയ്യാന്‍ രാജാവു കല്പന നല്‌കി; ശൂശനില്‍ അതു വിളംബരം ചെയ്യുകയും ഹാമാന്‍റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
Malayalam 1992 MBSI
ശൂശനിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനില്‍ മുന്നൂറുപേരെ കൊന്നു; എങ്കിലും കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി; ഹാമാന്റെ പത്ത് പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനിൽ തീര്‍പ്പു പരസ്യമാക്കി; ഹാമാന്‍റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.
Malayalam Bible POC-ML 2013
അങ്ങനെ ചെയ്യുന്നതിനു രാജാവു കല്‍പന നല്‍കി; സൂസായില്‍ ഒരു വിളംബരം പുറപ്പെടുവിക്കുകയും ഹാമാന്‍െറ പത്തു പുത്രന്‍മാരെയും തൂക്കിലിടുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ ചെയ്യണമെന്ന് രാജാവ് കൽപ്പിച്ചു. ശൂശനിൽ നൽകിയ കൽപ്പനപ്രകാരം ഹാമാന്റെ പുത്രന്മാരെയും തൂക്കിലേറ്റി.