Esther 9:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
Malayalam 1992 MBSI
ആണ്ടുതോറും ആദാര്‍മാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവര്‍ക്കും സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്ന മാസമായിട്ടും ആചരിക്കേണമെന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാര്‍ക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തീയതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
ഇ തുകൊണ്ടാണ്, ചെറിയ പട്ടണങ്ങളില്‍ വസിക്കുന്ന ഗ്രാമീണരായ യഹൂദര്‍ ആദാര്‍മാസം പതിനാലാംദിവസം സന്തോഷത്തിന്‍െറയും വിരുന്നിന്‍െറയും വിശ്രമത്തിന്‍െറയും സമ്മാനങ്ങള്‍ പരസ്‌പരം കൈമാറുന്നതിന്‍െറ ദിനമായി ആചരിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടാണ് ഗ്രാമീണരായ യെഹൂദർ ആദാർമാസം പതിന്നാലാംതീയതി ആനന്ദത്തിന്റെയും വിരുന്നിന്റെയും ദിനമായി ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത്.