Esther 9:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് അഹശ്വേരോശ്‍രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാര്‍, തങ്ങളെ നശിപ്പിക്കാന്‍ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളില്‍ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്‌വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകലജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല.
Malayalam 1992 MBSI
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളില്‍ തങ്ങളോടു ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേല്‍ വീണിരുന്നതുകൊണ്ടു ആര്‍ക്കും അവരോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹശ്വേരോശ് രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹശ്വേരോശ്‍രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആര്‍ക്കും അവരോട് എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.
Malayalam Bible POC-ML 2013
അഹസ്വേരൂസിന്‍െറ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ നഗരങ്ങളില്‍ യഹൂദര്‍, തങ്ങളുടെ നാശം ആഗ്രഹിച്ചിരുന്നവരെ വധിക്കാന്‍ ഒരുമിച്ചുകൂടി. ആര്‍ക്കും അവര്‍ക്കെതിരേ നിലകൊള്ളാന്‍ കഴിഞ്ഞില്ല. കാരണം, അവരെക്കുറിച്ചുള്ള ഭയം അത്രകണ്ട് എല്ലാ ജനതകളെയും ബാധിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലെ എല്ലാ യെഹൂദരും അവരുടെ പട്ടണങ്ങളിൽ ഒത്തുകൂടി അവരുടെ പതനം ആഗ്രഹിച്ചവരെ ആക്രമിക്കാൻ തയ്യാറെടുത്തു. സകലജനവിഭാഗങ്ങളും അവരെ ഭയപ്പെട്ടിരുന്നതിനാൽ ആർക്കും അവർക്കുനേരേ നിൽക്കാൻ കഴിഞ്ഞില്ല.