Esther 9:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശത്രുക്കളില്‍നിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ദരിദ്രര്‍ക്കു ദാനങ്ങള്‍ നല്‌കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിന്നും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്കു എഴുത്തു അയച്ചു.
Malayalam 1992 MBSI
അങ്ങനെ യെഹൂദന്മാര്‍ തങ്ങള്‍ തുടങ്ങിയിരുന്നതും മൊര്‍ദ്ദെഖായി തങ്ങള്‍ക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹശ്വേരോശ്‍രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിനും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്ക് എഴുത്ത് അയച്ചു.
Malayalam Bible POC-ML 2013
ശത്രുക്കളില്‍നിന്നുള്ള മോചനത്തിന്‍െറ ദിനങ്ങളായും, ആ മാസം, ദുഃഖം സന്തോഷമായും വിലാപം വിശ്ര മമായും തീര്‍ന്ന മാസമായും ആചരിക്കണമെന്ന്‌ അവന്‍ എഴുതി. വിരുന്നിന്‍െറയും സന്തോഷത്തിന്‍െറയും ദിനങ്ങളായി, പരസ്‌പരം സമ്മാനങ്ങളും ദരിദ്രര്‍ക്കു ദാനങ്ങളും കൊടുക്കുന്ന ദിനങ്ങളായി അത്‌ ആചരിക്കണമെന്നും അവന്‍ എഴുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്തും അകലെയുമായി അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദർക്കും മൊർദെഖായി കത്തുകളയച്ചു.