Esther 9:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ എസ്ഥേര്‍ രാജസന്നിധിയില്‍ വന്നപ്പോള്‍ യെഹൂദന്മാര്‍ക്കെതിരെ ഹാമാന്‍ തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയില്‍ത്തന്നെ വീഴാന്‍ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തില്‍ തൂക്കാന്‍ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നേ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു.
Malayalam 1992 MBSI
ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തില്‍ അവര്‍ തന്നേ കണ്ടവയും അവര്‍ക്കും സംഭവിച്ചവയും നിമിത്തം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർ വിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാര്യം രാജാവിന് അറിവു കിട്ടിയപ്പോള്‍ അവന്‍ യെഹൂദന്മാര്‍ക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്‍റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്‍റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേര്‍ വിളിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, എസ്‌തേര്‍ രാജസന്നിധിയിലെത്തിയപ്പോള്‍, യഹൂദര്‍ക്കെതിരേയുണ്ടാക്കിയ അവന്‍െറ ദുഷ്‌ടമായ ഉപായം അവന്‍െറ തലയില്‍ത്തന്നെ പതിക്കുന്നതിനും അവനെയും അവന്‍െറ മക്കളെയും കഴുവിലേ റ്റുന്നതിനുംവേണ്ടി രാജാവ്‌ കല്‍പന എഴുതിക്കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനെക്കുറിച്ച് രാജാവിന് അറിവുകിട്ടി. അപ്പോൾ ഹാമാൻ യെഹൂദർക്കെതിരേ ആലോചിച്ച ദുഷ്ടത അവന്റെ തലമേൽതന്നെ വരേണ്ടതിന് അവനെയും അവന്റെ പുത്രന്മാരെയും തൂക്കിലേറ്റുവാൻ രാജാവ് രേഖാമൂലം കൽപ്പന പുറപ്പെടുവിച്ചു.