Esther 9:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങള്‍ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്‍റെ ഈ ഉത്സവം യെഹൂദന്മാര്‍ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിന്‍തലമുറകള്‍ നിലനിര്‍ത്തുകയും വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു.
Malayalam 1992 MBSI
പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും സര്‍വ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ദിവസങ്ങള്‍ തലമുറതലമുറയായി സകല വംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓര്‍ക്കത്തക്കവണ്ണവും ഈ പൂരീം ദിവസങ്ങള്‍ യെഹൂദന്മാരുടെ മധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓര്‍മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ടുപോകയോ ചെയ്യാത്ത പ്രകാരവും തങ്ങള്‍ക്കും സന്തതികള്‍ക്കും അവരോടു ചേരുവാനുള്ള എല്ലാവര്‍ക്കും ചട്ടമായി കൈക്കൊണ്ടു.
Malayalam Bible POC-ML 2013
ഈ കത്തില്‍ എഴുതിയിരുന്നതും, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്നതും സംഭവിച്ചതുമായ കാര്യങ്ങളും നിമിത്തം തങ്ങളും തങ്ങളുടെ സന്തതികളും തങ്ങളോടു ചേരുന്നവരും, എഴുതപ്പെട്ടതനുസരിച്ച്, മുടക്കം കൂടാതെ, ഓരോ വര്‍ഷവും ഈ സമയത്ത് ഈ രണ്ടു ദിവസങ്ങളും, ഓരോ തലമുറയിലും ഓരോ കുടുംബത്തിലുംപ്രവിശ്യയിലും നഗരത്തിലും ഓര്‍മിക്കുന്നതിനും ആഘോഷിക്കുന്നതിനും പൂരിംദിനങ്ങള്‍ മറന്നുകളയുകയോ ഈ ദിനങ്ങളുടെ ഓര്‍മ തങ്ങളുടെ സന്തതികളുടെ ഇടയില്‍നിന്നു മാഞ്ഞുപോവുകയോ ചെയ്യാതിരിക്കുന്നതിനുംവേണ്ടി, യഹൂദര്‍ നിയമം നിര്‍മിക്കുകയും അപ്രകാരം ആചരിച്ചു പോരുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ദിവസങ്ങൾ തലമുറതലമുറയായി എല്ലാ കുടുംബങ്ങളിലും പ്രവിശ്യകളിലും പട്ടണങ്ങളിലും ഓർമിച്ച് ആചരിക്കണം. പൂരീമിന്റെ ഈ ദിവസങ്ങൾ യെഹൂദരാൽ ആഘോഷിക്കപ്പെടാതെപോകുകയോ അവരുടെ തലമുറകളിൽനിന്ന് അവയുടെ ഓർമ ഇല്ലാതാകുകയോ ചെയ്യരുത്.