Esther 9:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്‍റെയും വിലാപത്തിന്‍റെയും കാര്യത്തില്‍ അവര്‍ തന്നെ തങ്ങള്‍ക്കും തങ്ങളുടെ പിന്‍തലമുറക്കാര്‍ക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്‍റെ ദിനങ്ങള്‍ ആചരിക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകലയെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്തു അയച്ചു.
Malayalam 1992 MBSI
ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാല്‍ പൂരീംസംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായി അതു പുസ്തകത്തില്‍ എഴുതിവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ എല്ലായഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അഹശ്വേരോശിന്‍റെ രാജ്യത്തിലുള്‍പ്പെട്ട നൂറ്റി ഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്ത് അയച്ചു.
Malayalam Bible POC-ML 2013
പൂരിമിന്‍െറ ഈ ദിനങ്ങള്‍ നിശ്‌ചിത കാലങ്ങളില്‍ യഹൂദനായ മൊര്‍ദെക്കായും എസ്‌തേര്‍രാജ്‌ഞിയും യഹൂദരോട് ആജ്‌ഞാപിച്ചതുപോലെയും, യഹൂദര്‍ തന്നെതങ്ങള്‍ക്കും തങ്ങളുടെ സന്തതികള്‍ക്കുംവേണ്ടി ഉപവാസത്തെയും വിലാപത്തെയുംകുറിച്ച് തീരുമാനിച്ചതുപോലെയും, ആചരിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൊർദെഖായി എന്ന യെഹൂദനും എസ്ഥേർരാജ്ഞിയും യെഹൂദരോട് ആവശ്യപ്പെട്ടിരുന്നതുപോലെയും ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ തങ്ങൾക്കും പിൻഗാമികൾക്കുംവേണ്ടിയും അവർ ക്രമീകരിച്ചിരുന്നതുപോലെയും പൂരീമിന്റെ ദിവസങ്ങൾ നിർദിഷ്ടസമയത്ത് ആചരിക്കേണ്ടതിന് കത്തുകളയച്ചു.