Exodus 1:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിച്ച് ദേശമെങ്ങും വ്യാപിച്ചു. അതിനാല്‍ ഈജിപ്തുകാര്‍ ഇസ്രായേല്‍ജനത്തെ ഭയപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
Malayalam 1992 MBSI
എന്നാല്‍ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു; അതുകൊണ്ടു അവര്‍ യിസ്രായേല്‍ മക്കള്‍നിമിത്തം പേടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ധിച്ചു; അതുകൊണ്ട് അവര്‍ യിസ്രായേൽമക്കള്‍ നിമിത്തം പേടിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിക്കുകയും വ്യാപിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഈജിപ്‌തുകാര്‍ ഇസ്രായേല്‍മക്കളെ ഭയപ്പെട്ടു തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു.