Exodus 1:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: “എബ്രായസ്‍ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവര്‍ സൂതികര്‍മിണികള്‍ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
Malayalam 1992 MBSI
സൂതികര്‍മ്മിണികള്‍ ഫറവോനോടുഎബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തുമ്മുമ്പെ അവര്‍ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൂതികര്‍മിണികള്‍ ഫറവോനോട്: എബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മിണികള്‍ അവരുടെ അടുക്കൽ എത്തും മുമ്പേ അവര്‍ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: ഹെബ്രായ സ്‌ത്രീകള്‍ ഈജിപ്‌തുകാരികളെപ്പോലെയല്ല; അവര്‍പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മിണിചെന്നെത്തും മുന്‍പേ പ്രസവിച്ചുകഴിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.