Exodus 10:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തില്‍ എന്തെല്ലാം അടയാളങ്ങള്‍ ഞാന്‍ കാട്ടിയെന്നും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ പരിഹാസവിഷയമാക്കിയെന്നും നിങ്ങളുടെ പുത്രന്മാരോടും പൗത്രന്മാരോടും നിങ്ങള്‍ പറയണം. അങ്ങനെ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നിങ്ങള്‍ അറിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
Malayalam 1992 MBSI
ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാന്‍ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന്നും ഞാന്‍ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഈജിപ്റ്റിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മിസ്രയീമിൽ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരുടെ മധ്യേ ചെയ്ത അടയാളങ്ങളും നീ നിന്‍റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിനും ഞാന്‍ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനും ഞാന്‍ അവന്‍റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
അവരുടെ ഇടയില്‍ എന്‍െറ ഈ അടയാളങ്ങള്‍ കാണിക്കാനും ഈജിപ്‌തുകാരെ ഞാന്‍ എങ്ങനെ വിഡ്‌ഢികളാക്കിയെന്നും അവരുടെ ഇടയില്‍ ഞാന്‍ എന്തെല്ലാം അടയാളങ്ങള്‍ കാണിച്ചെന്നും നീ നിന്‍െറ പുത്രന്‍മാരെയുംപൗത്രന്‍മാരെയും വര്‍ണിച്ചു കേള്‍പ്പിക്കാനും ഞാനാണ്‌ കര്‍ത്താവ്‌ എന്നു നിങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയാണ്‌ അത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഈജിപ്റ്റുകാരോട് എത്ര കർശനമായി പെരുമാറിയെന്നും അവരുടെ ഇടയിൽ എന്റെ അത്ഭുതചിഹ്നങ്ങൾ എങ്ങനെ പ്രവർത്തിച്ചെന്നും നിനക്കു നിന്റെ മക്കളോടും മക്കളുടെ മക്കളോടും വിവരിക്കാൻ കഴിയേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.”