Exodus 10:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ ഫറവോ മോശയെയും അഹരോനെയും തിരിച്ചുവിളിച്ചു പറഞ്ഞു: “നിങ്ങള്‍ പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക; എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണു പോകുന്നത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ.
Malayalam 1992 MBSI
അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടുനിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിന്‍.
Malayalam Bible POC-ML 2013
ആകയാല്‍, അവര്‍ മോശയെയും അഹറോനെയും ഫറവോയുടെ അടുക്കലേക്കു തിരികേ കൊണ്ടുവന്നു. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുവിന്‍. എന്നാല്‍, ആരെല്ലാമാണ് പോകുന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുക്കൽ തിരികെക്കൊണ്ടുവന്നു. “പൊയ്ക്കൊൾക, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക,” അദ്ദേഹം പറഞ്ഞു. “എന്നാൽ ആരൊക്കെയാണു പോകുന്നത്?” അദ്ദേഹം ചോദിച്ചു.