Exodus 11:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ഓരോരുത്തരും സ്‍ത്രീയും പുരുഷനും തന്‍റെ അയല്‍ക്കാരോടു സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങണമെന്നു ജനത്തോടു പറയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു.
Malayalam 1992 MBSI
ഔരോ പുരുഷന്‍ താന്താന്റെ അയല്‍ക്കാരനോടും ഔരോ സ്ത്രീ താന്താന്റെ അയല്‍ക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോ പുരുഷനും തന്റെ അയൽക്കാരനോടും ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിക്കുവാൻ നീ ജനത്തോട് പറയുക” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓരോ പുരുഷന്‍ താന്താന്‍റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്‍റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
ഓരോ പുരുഷനും തന്‍െറ അയല്‍ക്കാരനോടും ഓരോ സ്‌ത്രീയും തന്‍െറ അയല്‍ക്കാരിയോടും സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ചോദിച്ചു വാങ്ങണമെന്ന്‌ നീ ജനത്തോടു പറയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തങ്ങളുടെ അയൽക്കാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും ആവശ്യപ്പെടണമെന്നു നീ ജനത്തോടു പറയണം.”