Exodus 11:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “കൂടുതല്‍ അടയാളങ്ങള്‍ ഞാന്‍ ഈജിപ്തില്‍ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്‍റെ വാക്ക് ഇനിയും അവഗണിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ മോശെയോടു: മിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങൾ പെരുകേണ്ടതിന്നു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
യഹോവ മോശെയോടുമിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങള്‍ പെരുകേണ്ടതിന്നു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ മോശെയോട്: “ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല“ എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ മോശെയോട്: മിസ്രയീംദേശത്ത് എന്‍റെ അദ്ഭുതങ്ങള്‍ പെരുകേണ്ടതിനു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: ഈജിപ്‌തില്‍ എന്‍െറ അദ്‌ഭുതങ്ങള്‍ വര്‍ധിക്കാനിടയാവുംവിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.