Exodus 13:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് നിന്‍റെ കൈകളില്‍ അടയാളമായും നെറ്റിയില്‍ സ്മാരകചിഹ്നമായും ഇരിക്കട്ടെ; സര്‍വേശ്വരന്‍ കരുത്തുറ്റ കൈകള്‍കൊണ്ട് നമ്മെ ഈജിപ്തില്‍നിന്നു വിടുവിച്ചുവല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
Malayalam 1992 MBSI
അതു നിന്റെ കയ്യിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവില്‍ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു എന്ന് നീ അവനോട് പറയണം.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു നിന്‍റെ കൈയിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
Malayalam Bible POC-ML 2013
ഇതു നിന്‍െറ ഭുജത്തില്‍ ഒരടയാളവും നെററിയില്‍ ഒരു സ്‌മാരകവുമെന്ന പോലെയായിരിക്കണം. എന്തെന്നാല്‍, തന്‍െറ ശക്‌തമായ കരത്താല്‍ കര്‍ത്താവു നമ്മെഈജിപ്‌തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ തന്റെ ബലമുള്ള കരത്താൽ നമ്മെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു എന്നത്, നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിത്തടത്തിൽ ഒരു മുദ്രയും ആയിരിക്കണം.”