Exodus 13:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ദൈവം തീര്‍ച്ചയായും നിങ്ങളെ കടാക്ഷിച്ചു വിടുവിക്കും. അപ്പോള്‍ എന്‍റെ അസ്ഥികള്‍ കൂടി നിങ്ങള്‍ കൊണ്ടുപോകണം” എന്നു യോസേഫ് ഇസ്രായേല്‍ജനങ്ങളെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ച് മോശ യോസേഫിന്‍റെ അസ്ഥികളും എടുത്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്നു എടുത്തുകൊണ്ടു പോകേണമെന്നു പറഞ്ഞു അവൻ യിസ്രായേൽമക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
Malayalam 1992 MBSI
മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദര്‍ശിക്കും നിശ്ചയം; അപ്പോള്‍ എന്റെ അസ്ഥികളും നിങ്ങള്‍ ഇവിടെനിന്നു എടുത്തുകൊണ്ടുപോകേണമെന്നു പറഞ്ഞു അവന്‍ യിസ്രായേല്‍മക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു.“ ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകണം” എന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ യോസേഫിന്‍റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു. ദൈവം നിങ്ങളെ സന്ദര്‍ശിക്കും നിശ്ചയം; അപ്പോള്‍ എന്‍റെ അസ്ഥികളും നിങ്ങള്‍ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകേണമെന്ന് പറഞ്ഞ് അവന്‍ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
Malayalam Bible POC-ML 2013
ജോസഫ്‌ ഇസ്രായേല്‍ക്കാരെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ചു മോശ ജോസഫിന്‍െറ അസ്‌ഥികളും കൂടെക്കൊണ്ടുപോയി. ജോസഫ്‌ അവരോടു പറഞ്ഞിരുന്നു: ദൈവം തീര്‍ച്ചയായും നിങ്ങളെ സന്‌ദര്‍ശിക്കും. അപ്പോള്‍ എന്‍െറ അസ്‌ഥികള്‍ ഇവിടെനിന്നു നിങ്ങളുടെകൂടെ കൊണ്ടുപോകണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫിന്റെ അസ്ഥികളും മോശ എടുത്തിരുന്നു. കാരണം, “നിങ്ങളെ സഹായിക്കാൻ ദൈവം നിശ്ചയമായും വരും. അപ്പോൾ നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്റെ അസ്ഥികൾ കൊണ്ടുപോകണം” എന്ന് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് യോസേഫ് ശപഥംചെയ്യിച്ചിരുന്നു.