Exodus 13:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്ക് രാവും പകലും യാത്ര ചെയ്യാനാകുംവിധം അവരെ നയിച്ചുകൊണ്ട് പകല്‍ മേഘസ്തംഭത്തിലും അവര്‍ക്ക് വെളിച്ചം പകര്‍ന്നുകൊണ്ടു രാത്രി അഗ്നിസ്തംഭത്തിലുമായി സര്‍വേശ്വരന്‍ അവര്‍ക്കു മുമ്പേ പൊയ്‍ക്കൊണ്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പകലും രാവും യാത്രചെയ്‌വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Malayalam 1992 MBSI
അവര്‍ പകലും രാവും യാത്രചെയ്‍വാന്‍ തക്കവണ്ണം അവര്‍ക്കും വഴികാണിക്കേണ്ടതിന്നു പകല്‍ മേഘസ്തംഭത്തിലും അവര്‍ക്കും വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കും മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവിധത്തിൽ വഴികാണിക്കേണ്ടതിന് പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കേണ്ടതിന് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പകലും രാവും യാത്രചെയ്യുവാന്‍ തക്കവണ്ണം അവര്‍ക്കു വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും അവര്‍ക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Malayalam Bible POC-ML 2013
അവര്‍ക്കു രാവും പക ലുംയാത്ര ചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്‌തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്‌കാന്‍ ഒരു അഗ്‌നിസ്‌തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു.