Exodus 14:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫറവോയും ഈജിപ്തുകാരും അണിയണിയായി തങ്ങള്‍ക്കു നേരെ വരുന്നത് ഇസ്രായേല്യര്‍ കണ്ടു. ഭയപരവശരായ അവര്‍ സര്‍വേശ്വരനെ വിളിച്ചുകരഞ്ഞു; അവര്‍ മോശയോടു ചോദിച്ചു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
Malayalam 1992 MBSI
ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേൽമക്കള്‍ തല ഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു.
Malayalam Bible POC-ML 2013
ഫറവോ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേല്‍ജനം കണ്ണുകളുയര്‍ത്തി നോക്കി. തങ്ങളെ പിന്‍തുടരുന്ന ഈജിപ്‌തുകാരെ അവര്‍ കണ്ടു. ഭയവിഹ്വലരായ ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ഥിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു.