Exodus 14:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടിമപ്പണി ചെയ്ത് ഞങ്ങള്‍ കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തില്‍വച്ച് പറഞ്ഞതല്ലേ? ഈ മരുഭൂമിയില്‍വച്ച് മരിക്കുന്നതിലും ഭേദം ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമ്യർക്കു വേല ചെയ്‌വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു എന്നു പറഞ്ഞു.
Malayalam 1992 MBSI
മിസ്രയീമ്യര്‍ക്കും വേല ചെയ്‍വാന്‍ ഞങ്ങളെ വിടേണം എന്നു ഞങ്ങള്‍ മിസ്രയീമില്‍വെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയില്‍ മരിക്കുന്നതിനെക്കാള്‍ മിസ്രയീമ്യര്‍ക്കും വേല ചെയ്യുന്നതായിരുന്നു ഞങ്ങള്‍ക്കു നല്ലതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റുകാർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമ്യര്‍ക്കു വേല ചെയ്‍വാന്‍ ഞങ്ങളെ വിടേണം എന്നു ഞങ്ങള്‍ മിസ്രയീമിൽവച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാള്‍ മിസ്രയീമ്യര്‍ക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങള്‍ക്കു നല്ലത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്‌തുകാര്‍ക്ക്‌ വേലചെയ്‌തു കഴിഞ്ഞുകൊള്ളാം എന്ന്‌ ഈജിപ്‌തില്‍വച്ചു ഞങ്ങള്‍ നിന്നോടു പറഞ്ഞതല്ലേ? ഈജിപ്‌തുകാര്‍ക്ക്‌ അടിമവേല ചെയ്യുകയായിരുന്നു, മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ മെച്ചം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു.