Exodus 15:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയും ഇസ്രായേല്‍ജനവും സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഈ ഗാനം പാടി: ഞാന്‍ സര്‍വേശ്വരനു സ്തുതിപാടും. അവിടുന്നു മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു. അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയില്‍ എറിഞ്ഞുകളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
Malayalam 1992 MBSI
മോശെയും യിസ്രായേല്‍മക്കളും അന്നു യഹോവേക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതു എന്തെന്നാല്‍ഞാന്‍ യഹോവേക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാന്‍ യഹോവയ്ക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവന്‍ കടലിൽ തള്ളിയിട്ടിരിക്കുന്നു.
Malayalam Bible POC-ML 2013
മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ട്‌ ഈ ഗാനം ആല പിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്‌തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സംഭവത്തിനുശേഷം മോശയും ഇസ്രായേൽമക്കളും യഹോവയ്ക്ക് ഈ ഗീതം ആലപിച്ചു: “ഞാൻ യഹോവയ്ക്കു പാടും, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു.