Exodus 15:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ എന്‍റെ ശക്തിയും എന്‍റെ ഗാനവും; അവിടുന്ന് എനിക്ക് രക്ഷയരുളി. അവിടുന്ന് എന്‍റെ ദൈവം; ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും. അവിടുന്ന് എന്‍റെ പിതാവിന്‍റെ ദൈവം, ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
Malayalam 1992 MBSI
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായ്തീര്‍ന്നു. അവന്‍ എന്റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്ക് രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ബലവും എന്‍റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായിത്തീര്‍ന്നു. അവന്‍ എന്‍റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്‍റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ എന്‍െറ ശക്‌തിയും സംരക്‌ഷകനുമാകുന്നു; അവിടുന്ന്‌ എനിക്കു രക്‌ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ്‌ എന്‍െറ ദൈവം; ഞാന്‍ അവിടുത്തെ സ്‌തുതിക്കും. അവിടുന്നാണ്‌ എന്‍െറ പിതാവിന്‍െറ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും. അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും.