Exodus 15:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ നിശ്വാസത്താല്‍ വെള്ളം കുന്നുകൂടി ജലപ്രവാഹം മതില്‍പോലെ നിന്നു, അഗാധതലം ഉറഞ്ഞു കട്ടിയായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറെച്ചുപോയി.
Malayalam 1992 MBSI
നിന്റെ മൂക്കിലെ ശ്വാസത്താല്‍ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്റെ ഉള്ളില്‍ ഉറെച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്‍റെ ഉള്ളിൽ ഉറച്ചുപോയി.
Malayalam Bible POC-ML 2013
അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്‌ചലമായി; കടലിന്‍െറ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ശക്തമായ ഉച്ഛ്വാസത്താൽ വെള്ളം കൂമ്പാരമായി ഉയർന്നു; ഇരച്ചുകയറുന്ന ജലപ്രവാഹങ്ങൾ മതിൽപോലെ ഉറച്ചുനിന്നു; അഗാധപ്രവാഹങ്ങൾ ആഴിയുടെ അന്തർഭാഗത്ത് ഉറഞ്ഞുപോയി.