Exodus 15:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എതിരാളി വമ്പു പറഞ്ഞു: “ഞാന്‍ അവരെ പിന്തുടര്‍ന്നു പിടിക്കും; കൊള്ളമുതല്‍ പങ്കിടും; എന്‍റെ അഭിലാഷം ഞാന്‍ നിറവേറ്റും. ഞാന്‍ വാളൂരി അവരെ സംഹരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാല്‍ പൂര്‍ത്തിയാകും; ഞാന്‍ എന്റെ വാള്‍ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്‍റെ ആശ അവരാൽ പൂര്‍ത്തിയാകും; ഞാന്‍ എന്‍റെ വാള്‍ ഊരും; എന്‍റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
Malayalam Bible POC-ML 2013
ശത്രു പറഞ്ഞു: ഞാന്‍ അവരെ പിന്‍തുടര്‍ന്നു പിടികൂടും; അവരുടെ വസ്‌തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്‌ക്കും; എന്‍െറ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും;എന്‍െറ കരം അവരെ സംഹരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഞാൻ പിൻതുടരും, ഞാൻ അവരെ കീഴടക്കും,’ എന്നു ശത്രു അഹങ്കരിച്ചു. ‘കൊള്ളമുതൽ പങ്കിടും, ഞാൻതന്നെ അവരെ വിഴുങ്ങിക്കളയും, എന്റെ വാൾ ഊരിയെടുത്ത് എന്റെ കൈകൊണ്ടുതന്നെ അവരെ നശിപ്പിക്കും എന്നുംതന്നെ.’

Recommended Reading