Exodus 16:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകണ്ട് ‘ഇതെന്ത്’ എന്ന് അവര്‍ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവര്‍ക്ക് മനസ്സിലായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ അതുകണ്ടാറെ എന്തെന്നു അറിയായ്കയാല്‍ ഇതെന്തു എന്നു തമ്മില്‍ തമ്മില്‍ ചോദിച്ചു. മോശെ അവരോടുഇതു യഹോവ നിങ്ങള്‍ക്കു ഭക്ഷിപ്പാന്‍ തന്നിരിക്കുന്ന ആഹാരം ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ അത് കണ്ടപ്പോൾ എന്താണ് എന്ന് അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്ന് തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങള്‍ക്കു ഭക്ഷിപ്പാന്‍ തന്നിരിക്കുന്ന ആഹാരം ആകുന്നു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്‌പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്‌ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു.