Exodus 16:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയില്‍ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്‍ക്ക് കാണാന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വയ്‍ക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹരോനോടു മോശെ: ഒരു പാത്രം എടുത്തു അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വെച്ചുകൊൾക എന്നു പറഞ്ഞു.
Malayalam 1992 MBSI
അഹരോനോടു മോശെഒരു പാത്രം എടുത്തു അതില്‍ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകള്‍ക്കുവേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വെച്ചുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹരോനോട് മോശെ:“ ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹരോനോടു മോശെ: ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്ന ഇട്ട് നിങ്ങളുടെ തലമുറകള്‍ക്കുവേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വച്ചുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നാ എടുത്ത്‌ നിങ്ങളുടെ പിന്‍തല മുറകള്‍ക്കുവേണ്ടി കര്‍ത്താവിന്‍െറ സന്നിധിയില്‍ സൂക്‌ഷിച്ചു വയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ അഹരോനോട്, “ഒരു പാത്രമെടുത്ത് അതിൽ ഒരു ഓമെർ മന്ന ഇടണം. പിന്നെ അത്, വരാനുള്ള തലമുറകൾക്കായി യഹോവയുടെമുമ്പാകെ സൂക്ഷിച്ചുവെക്കണം” എന്നു പറഞ്ഞു.