Exodus 16:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആവാസയോഗ്യമായ കനാന്‍ദേശത്ത് എത്തുന്നതുവരെ നാല്പതു വര്‍ഷം ജനങ്ങള്‍ മന്ന ഭക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുടിപാർപ്പുള്ള ദേശത്തു എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്നാ ഭക്ഷിച്ചു.
Malayalam 1992 MBSI
കുടിപാര്‍പ്പുള്ള ദേശത്തു എത്തുവോളം യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാന്‍ ദേശത്തിന്റെ അതിരില്‍ എത്തുവോളം അവര്‍ മന്നാ ഭക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുടിപാര്‍പ്പുള്ള ദേശത്ത് എത്തുവോളം യിസ്രായേൽമക്കള്‍ നാല്പതു സംവത്സരം മന്ന ഭക്ഷിച്ചു. കനാന്‍ദേശത്തിന്‍റെ അതിരിൽ എത്തുവോളം അവര്‍ മന്ന ഭക്ഷിച്ചു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്‌ഥലത്തെത്തുന്നതുവരെ നാല്‍പതു വര്‍ഷത്തേക്കു മന്നാ ഭക്‌ഷിച്ചു. കാനാന്‍ ദേശത്തിന്‍െറ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ്‌ അവര്‍ ഭക്‌ഷിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർ, ജനവാസമുള്ള ദേശത്ത് എത്തുന്നതുവരെ, നാൽപ്പതുവർഷം മന്ന ഭക്ഷിച്ചു; കനാന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്ന ഭക്ഷിക്കുകയുണ്ടായി.