Exodus 2:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോശ ഫറവോയുടെ പിടിയില്‍പ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാര്‍ത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.
Malayalam 1992 MBSI
ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി, മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിന്നരികെ ഇരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാന്‍ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിനരികെ ഇരുന്നു.
Malayalam Bible POC-ML 2013
ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്‌ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു.