Exodus 2:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഫറവോയുടെ പുത്രി നദിയില്‍ കുളിക്കാന്‍ വന്നു; അവളുടെ തോഴിമാര്‍ നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്‍ടിയില്‍പെട്ടു. അത് എടുത്തുകൊണ്ടുവരാന്‍ അവള്‍ തോഴിയെ അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു.
Malayalam 1992 MBSI
അപ്പോള്‍ ഫറവോന്റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടു വരുവാന്‍ ദാസിയെ അയച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു.