Exodus 20:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും, മിന്നലും പുകയുന്ന പര്‍വതവും കാണുകയും ചെയ്തപ്പോള്‍ ജനം ഭയന്നു വിറച്ച് അകലെ നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
Malayalam 1992 MBSI
ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനമൊക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോള്‍ വിറച്ചുകൊണ്ടു ദൂരത്തുനിന്നു.
Malayalam Bible POC-ML 2013
ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും മിന്നല്‍പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്‌തപ്പോള്‍ ജനമെല്ലാം ഭയന്നു വിറച്ച് അകലെ മാറി നിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു.