Exodus 21:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബദ്ധവശാല്‍ അടികൊണ്ട് ഒരാള്‍ മരിക്കുന്നുവെങ്കില്‍ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാന്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാള്‍ക്ക് ഓടിപ്പോകാം. അവിടെ അയാള്‍ സുരക്ഷിതനായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും.
Malayalam 1992 MBSI
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്‍റെ കൈയാൽ സംഭവിപ്പാന്‍ ദൈവം സംഗതി വരുത്തിയതായാൽ അവന്‍ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
Malayalam Bible POC-ML 2013
എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവന്‍െറ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന്‌ ഓടിയൊളിക്കാന്‍ ഞാന്‍ ഒരു സ്‌ഥലം നിശ്‌ചയിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും ഒരു വ്യക്തി മനഃപൂർവം ചെയ്യാതെ അങ്ങനെ സംഭവിക്കാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ആ മനുഷ്യൻ ഓടിപ്പോകണം.