Exodus 21:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ക്ക് പിന്നീട് വടിയൂന്നിയെങ്കിലും നടക്കാന്‍ കഴിഞ്ഞാല്‍ ഇടിച്ചയാള്‍ ശിക്ഷാര്‍ഹനല്ല. എന്നാല്‍ അയാള്‍ നഷ്ടപ്പെട്ട സമയത്തിന് പ്രതിഫലം കൊടുക്കുകയും പൂര്‍ണ ആരോഗ്യം ലഭിക്കുന്നതുവരെ അയാളെ പരിപാലിക്കുകയും വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവൻ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
Malayalam 1992 MBSI
പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയില്‍ നടക്കയും ചെയ്താല്‍ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവന്‍ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെയും എഴുന്നേറ്റു വടിയൂന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും അവന്‍ അവന്‍റെ മിനക്കേടിനുവേണ്ടി കൊടുത്ത് അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
Malayalam Bible POC-ML 2013
പിന്നീട് അവന് എഴുന്നേറ്റ് വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്‌ഷാര്‍ഹനല്ല; എങ്കിലും അവനു സമയനഷ്‌ടത്തിനു പരിഹാരം നല്‍കുകയും പൂര്‍ണസുഖമാകുന്നതുവരെ അവന്‍െറ കാര്യം ശ്രദ്‌ധിക്കുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ ഇടിച്ച വ്യക്തിയെ ശിക്ഷിക്കേണ്ടതില്ല; എങ്കിലും ഇടിയേറ്റയാൾക്കു നഷ്ടപരിഹാരം കൊടുക്കുകയും പരിപൂർണസൗഖ്യം വരുത്താൻ വേണ്ടതു ചെയ്യുകയും വേണം.