Exodus 21:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എബ്രായനായ അടിമയെ നിങ്ങള്‍ വിലയ്‍ക്കു വാങ്ങിയാല്‍ അവന്‍ ആറു വര്‍ഷം നിന്നെ സേവിക്കട്ടെ. ഏഴാം വര്‍ഷം പ്രതിഫലം വാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
Malayalam 1992 MBSI
ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല്‍ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില്‍ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ട് ഏഴാം സംവത്സരത്തിൽ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
Malayalam Bible POC-ML 2013
ഹെബ്രായനായ ഒരു അടിമയെ വിലയ്‌ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു എബ്രായദാസനെ നീ വിലയ്ക്കു വാങ്ങുന്നെങ്കിൽ അവൻ ആറുവർഷം നിന്നെ സേവിക്കട്ടെ. എന്നാൽ ഏഴാംവർഷം പ്രതിഫലംവാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.