Exodus 21:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരുഷനെയോ സ്‍ത്രീയെയോ ഒരു കാള കുത്തിക്കൊന്നാല്‍ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്‍റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥന്‍ കുറ്റക്കാരനല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.
Malayalam 1992 MBSI
ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലറിഞ്ഞു കൊല്ലേണം; അതിന്‍റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍.
Malayalam Bible POC-ML 2013
ഒരു കാള ഒരു പുരുഷനെയോ സ്‌ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്‍െറ മാംസം ഭക്‌ഷിക്കരുത്‌; കാളയുടെ ഉടമസ്‌ഥന്‍ നിരപരാധനായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞുകൊല്ലണം; അതിന്റെ മാംസം ഭക്ഷിക്കാൻ പാടില്ല. കാളയുടെ ഉടമ ശിക്ഷ അർഹിക്കുന്നില്ല.