Exodus 21:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുഴിയുടെ ഉടമസ്ഥന്‍ മൃഗത്തിന്‍റെ ഉടമസ്ഥന് അതിന്‍റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.
Malayalam 1992 MBSI
കുഴിയുടെ ഉടമസ്ഥന്‍ വലികൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാല്‍ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഴിയുടെ ഉടമസ്ഥന്‍ വില കൊടുത്ത് അതിന്‍റെ യജമാനനു തൃപ്തി വരുത്തേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.
Malayalam Bible POC-ML 2013
അടയ്‌ക്കാതിരിക്കുകയോ ചെയ്‌തതുകൊണ്ട്‌ അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്‍െറ ഉടമസ്‌ഥന്‍മൃഗത്തിന്‍െറ ഉടമസ്‌ഥനു നഷ്‌ട പരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും.