Exodus 21:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യജമാനന്‍ അവനെ വിവാഹം കഴിപ്പിക്കുകയും അവനു മക്കളുണ്ടാകുകയും ചെയ്താല്‍ അവന്‍റെ ഭാര്യയും മക്കളും യജമാനന്‍റെ വകയായിരിക്കും; അവന്‍ ഒറ്റയ്‍ക്ക് മടങ്ങിപ്പോകണം;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം.
Malayalam 1992 MBSI
അവന്റെ യജമാനന്‍ അവന്നു ഭാര്യയെ കൊടുക്കയും അവള്‍ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന്‍ ഏകനായി പോകേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ യജമാനൻ അവന് ഭാര്യയെ കൊടുക്കുകയും അവൾ അവന് പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ യജമാനന്‍ അവനു ഭാര്യയെ കൊടുക്കയും അവള്‍ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ഇരിക്കേണം; അവന്‍ ഏകനായി പോകേണം.
Malayalam Bible POC-ML 2013
ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്‌താല്‍ അവളും കുട്ടികളുംയജമാനന്‍െറ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യജമാനൻ ഒരുവളെ അവനു ഭാര്യയായി നൽകി അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുന്നെങ്കിൽ ആ സ്ത്രീയും അവളുടെ കുട്ടികളും യജമാനന് അവകാശപ്പെട്ടിരിക്കും; ആ പുരുഷൻമാത്രം സ്വതന്ത്രനാകും.