Exodus 21:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാര്യയാക്കാന്‍വേണ്ടി വിലയ്‍ക്കു വാങ്ങുകയും പിന്നീട് അവളില്‍ അതൃപ്തി തോന്നുകയും ചെയ്താല്‍ അവളെ അവളുടെ പിതാവിനു തിരിച്ചുകൊടുക്കണം. അവളെ വിദേശിക്കു വിറ്റുകളയാന്‍ യജമാനന് അവകാശമില്ല. അവന്‍ അവളോട് അന്യായമായി പ്രവര്‍ത്തിച്ചല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല.
Malayalam 1992 MBSI
അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല്‍ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന്‍ അവന്നു അധികാരമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവന് അധികാരമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവളെ തനിക്കു സംബന്ധത്തിനു നിയമിച്ച യജമാനന് അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കു വിറ്റുകളവാന്‍ അവന് അധികാരം ഇല്ല.
Malayalam Bible POC-ML 2013
എന്നാല്‍, യജമാനന്‍ അവള്‍ക്ക്‌ വിവാഹ വാഗ്‌ദാനം നല്‍കിയശേഷം അവന്‌ അവളില്‍ അതൃപ്‌തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക്‌ അവളെ വില്‍ക്കാന്‍ അവന്‌ അവകാശമുണ്ടായിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളെ തനിക്കായി തെരഞ്ഞെടുത്ത യജമാനന് അവളോട് ഇഷ്ടമില്ലെങ്കിൽ അദ്ദേഹം അവൾക്കു വീണ്ടെടുപ്പിനുള്ള അനുവാദം നൽകണം. അവളോടു വിശ്വാസലംഘനം നടത്തിയതുകൊണ്ട് അയാൾക്ക് അവളെ അന്യർക്ക് വിൽക്കാൻ അവകാശം ഇല്ല.