Exodus 22:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ അയല്‍ക്കാരനോടു വായ്പ വാങ്ങിയ മൃഗത്തിന് ഉടമസ്ഥന്‍റെ അസാന്നിധ്യത്തില്‍ മുറിവേല്‌ക്കുകയോ ജീവഹാനി വരികയോ ചെയ്താല്‍ പൂര്‍ണ നഷ്ടപരിഹാരം ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.
Malayalam 1992 MBSI
ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താല്‍ അവന്‍ പകരം കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരാൾ കൂട്ടുകാരനോട് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ വല്ല കേട് സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ അവൻ പകരം കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങിയിട്ട് ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവന്‍ പകരം കൊടുക്കേണം.
Malayalam Bible POC-ML 2013
ഒരുവന്‍ തന്‍െറ അയല്‍ക്കാരനില്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്‌ഥന്‍െറ അസാന്നിധ്യത്തില്‍ അതു ചാകുന്നതിനോ അതിനു മുറിവേല്‍ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്‌ടപരിഹാരം ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരെങ്കിലും അയൽക്കാരുടെ പക്കൽനിന്ന് ഒരു മൃഗത്തെ കടം വാങ്ങിയിട്ട് ഉടമയുടെ അസാന്നിധ്യത്തിൽ അതിനു മുറിവേൽക്കുകയോ അതു ചത്തുപോകുകയോ ചെയ്താൽ ആ മനുഷ്യൻ നഷ്ടപരിഹാരം കൊടുക്കണം.