Exodus 22:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്‍ടിച്ച വസ്തുവിനു പകരം നല്‌കണം. മോഷ്‍ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.
Malayalam 1992 MBSI
കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കള്ളന്‍ വീട് മുറിക്കുമ്പോള്‍ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല.
Malayalam Bible POC-ML 2013
ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്‍െറ രക്‌തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു കള്ളൻ ഭവനഭേദനം നടത്തുമ്പോൾ അടികൊണ്ടു മരിച്ചുപോയാൽ സ്വയരക്ഷയ്ക്കായി അടിച്ചയാൾക്കു രക്തപാതകം ഇല്ല.